Popular Posts

Powered By Blogger

Popular Posts

Popular Posts

Powered By Blogger

Total Pageviews

Popular Posts

Popular Posts

Translate

Tuesday, August 11, 2026

കഥയിൽ ഉറവ കിനിയുവർ അങ്ങേ...

From
മലയാള മനോരമ
Sunday Supplement 9.8.26
Innathe Chintavishayam
by
Nijoy

When I read this article it touched me very much. I felt it has to reach people who do not have access to this newspaper.
Posting it here for their sake


കഥയിൽ ഉറവ കിനിയുവർ അങ്ങേ...

വികാരങ്ങളെ സ്പർശിക്കുന്ന ഒരു ഉത്തരം

എന്തു നൽകിയെന്ന ചോദ്യത്തിന്റെ ഏറ്റവും

ഹൃദയസ്പർശിയായ ഉത്തരം സ്നേഹം നൽകി

എന്നതാണ്. കൂടെയുള്ളിടത്തോളം ഒരുമിച്ച് നിൽക്കണം.

 

1971

മെയ് മാസത്തിൽ പുറത്തിറങ്ങിയആനന്ദ്എന്ന

സിനിമയിൽ രാജേഷ് ഖന്നയും അമിതാഭ് ബച്ചനും

പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. മരണാസന്നനായിട്ടും

പ്രസന്നവദനനായ ഒരു രോഗിയുടെയും അദ്ദേഹത്തെ

ചികിത്സിക്കുന്ന ഡോക്ടറുടെയും ആത്മബന്ധത്തിന്റെ

കഥയാണ് സിനിമ.

രോഗി ആനന്ദ് കിടക്കയിൽ കഴിയുമ്പോൾ തനിക്ക് വളരെ

അടുത്ത ഒരു ആത്മസുഹൃത്തിനെക്കുറിച്ച് പറയാറുണ്ട്.

തന്നെ ഏറെ സ്നേഹിച്ചിരുന്ന സുഹൃത്ത് എപ്പോഴും

കത്തുകളെഴുതുകയും അവർ ഒരുമിച്ച് ചെലവഴിച്ച

നിമിഷങ്ങളെല്ലാം മനോഹരമാക്കുകയും ചെയ്തിരുന്നുവെന്ന്

ആനന്ദ് പറയുന്നു.

 

എന്നാൽ യഥാർഥത്തിൽ ആനന്ദിന് അങ്ങനെയൊരു സുഹൃത്ത്

ഉണ്ടായിരുന്നില്ല. അതൊരു വെറും തോന്നൽ മാത്രമായിരുന്നു.

ഇതു മനസ്സിലാക്കിയ ഡോക്ടർ സ്വയം കത്തുകളെഴുതാൻ

തുടങ്ങി. രോഗിയുടെ സുഹൃത്ത് എങ്ങനെ എഴുതുമോ അതേ

വിധം സ്നേഹവും കരുതലും നിറഞ്ഞ വാക്കുകളായിരുന്നു

അവയിൽ. എന്നിട്ട് അവയെല്ലാം രോഗിയുടെ അരികിലിരുന്ന്

മനോഹരമായി വായിച്ചുകേൾപ്പിച്ചു.

ഇന്നത്തെ ചിന്താവിഷയം

 

ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങൾ

എപ്പോഴും വലിയ നേട്ടങ്ങളായിരിക്കണമെന്നില്ല.

ചെറിയ കരുതലുകളും അതിലൂടെ ലഭിക്കുന്ന

സന്തോഷവുമാണ് പലപ്പോഴും ഓരോ നിമിഷത്തെയും

അർത്ഥവത്താക്കുന്നത്.

 

പരീക്ഷയ്ക്ക് വൈകിയെത്തുന്ന കുട്ടിക്കായി ഒരു മിനിറ്റ്

ബസ് നിർത്തുന്ന ഡ്രൈവറും, ഉപഭോക്താവ് വേണ്ടെന്ന്

പറഞ്ഞ പച്ചക്കറികളിൽ പകുതി അറിയാതെ ബാഗിൽ

തിരികെ വയ്ക്കുന്ന കടക്കാരനും ചെറിയ കരുണയുടെ

ഉദാഹരണങ്ങളാണ്.

 

എന്ത് സഹായമാണ് ചോദിക്കേണ്ടതെന്ന് പോലും അറിയാത്ത

ആളുകളുണ്ടാകും. ചിലർക്ക് ഒരു കരുതലുള്ള സാന്നിധ്യവും,

സ്നേഹത്തോടെയുള്ള സ്പർശവും, സഹാനുഭൂതിയോടെയുള്ള

ഒരു നോട്ടവും മതി.

 

കയ്യിൽ പണം കുറവായ ഒരാൾക്ക് ഭക്ഷണം ആവശ്യമായിരിക്കാം.

വെള്ളമില്ലാത്തവന് കുടിക്കാൻ വെള്ളം വേണം.

പ്രതീക്ഷയില്ലാത്ത അവസ്ഥയിലുള്ള ഒരാൾക്ക് കരുണയും

മാനസിക പിന്തുണയും നൽകുന്നതാണ് ഏറ്റവും വലിയ സഹായം.

 

മറ്റൊരാളുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം നൽകുക

എളുപ്പമല്ല. പക്ഷേ ചിലരുടെ ജീവിതത്തിലെ ദിവസങ്ങൾ

എണ്ണപ്പെടുമ്പോൾ, അവരോടൊപ്പം സ്നേഹത്തോടെയും

ഊഷ്മളതയോടെയും കൂട്ടായ്മയോടെയും നിൽക്കുന്നത്

അവർക്ക് സമാധാനത്തോടെയും തൃപ്തിയോടെയും

കണ്ണടയ്ക്കാൻ മതിയായേക്കാം.

 

ഓർക്കാം:

സ്നേഹം, കരുണ, കൂട്ടായ്മമറ്റൊരാൾക്ക് നൽകാൻ

കഴിയുന്ന ഏറ്റവും വലിയ സമ്മാനങ്ങളാണ്.

 

No comments: